ന്യൂസ് ഡെസ്ക് : സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ പ്രതിഷേധം ശക്തം.നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്‍ സന്തോഷ് കീഴാറ്റൂരും രംഗത്ത്.
അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അലന്‍സിയറിന് കുറച്ച് കുറച്ച് നാണവും മാനവും ഉണ്ടെങ്കില്‍ ലഭിച്ച അവാര്‍ഡ് തിരിച്ചു നല്‍കണമെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ താക്കീത് നല്‍കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടന്‍ സന്തോഷ് കീഴാറ്റൂര്‍ സമൂഹ മാധ്യമത്തിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്.ചലച്ചിത്ര പുരസ്കാര വേദിയില്‍
അലൻസിയര്‍ എന്ന നടൻ നടത്തിയ പരാമര്‍ശത്തോട് കടുത്ത’ വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് താരം കുറിച്ചത്.