കോട്ടയം : ലോകസിനിമയിൽ മലയാളം അഭിമാനത്തോടെ ശിരസ്സുയർത്തി നിന്നതിന് കാരണക്കാരായ ചലച്ചിത്രകാരന്മാരിൽ പ്രമുഖനാണ് അടൂർ ഗോപാലകൃഷ്ണൻ . മലയാളത്തിലെ ഉത്തമ സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമാണ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതം. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ,കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും ദ്വിദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന് ആദരവ് അർപ്പിക്കുകയാണ്.
അടൂരിന്റെ പ്രസിദ്ധമായ ആറ് സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് 2022 ജൂലൈ 8 ,9 തീയതികളിൽ സംഘടിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേള ,അടൂർ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ക്കുന്നകോട്ടയത്തെ ആസ്വാദകർക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നായിരിക്കും.
ജൂലൈ 9 നു രാവിലെ 9 .30 ന് സി എം എസ് കോളേജ് തീയേറ്ററിൽ ,കോളേജ് പ്രിൻസിപ്പൽ ഡോ .വർഗീസ് .സി .ജോഷ്വായുടെ അധ്യക്ഷതയിൽ കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ ജയരാജ് മേള ഉദ്‌ഘാടനം ചെയ്യും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് 10 ന് സ്വയംവരം , ഉച്ചക്ക് 2 ന് കൊടിയേറ്റം ,വൈകുന്നേരം 5 ന് എലിപ്പത്തായം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും .ജൂലൈ 9 ന് രാവിലെ 10 ന് അനന്തരം ,ഉച്ചക്ക് 2 ന് മതിലുകൾ .4 .30 ന് ഫെസ്റ്റിവൽ അവലോകനത്തിൽ കെ .ആർ .നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ കവിയൂർ ശിവപ്രസാദ് ,കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ എന്നിവർ പങ്കെടുക്കും .തുടർന്ന് 5 ന് നാലുപെണ്ണുങ്ങൾ . മേളയിൽ പ്രവേശനം സൗജന്യമാണ് .