എവർഷൈൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറർ ഉദ്ഘാടനം ചെയ്തു

കോട്ടയം: സി.എം.എസ് കോളജിന് എതിർവശം എം.ജി.ഒ.സി.എസ്. എം. ബിംൽഡിംഗിൽ ആരംഭിച്ച എവർഷൈൻ എ.ഐ& റോബോട്ടിക്സ് സെൻ്ററിൻ്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിച്ചു.ബിഷപ്പ് മലയിൽ സാബു ചെറിയാൻ കോശി മുഖ്യാതിഥി ആയിരുന്നു. ഡോ.എബ്രാഹാം മാർ സെറാഫിം മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ജോൺസൺ കീപ്പള്ളിൽ ,അതിൽ കൃഷ്ണ, ഫാ.ഡോ. വിവേക് വർഗീസ്‌, ബി.ഗോപകുമാർ, ജീന മനോജ് ,അഖിൽ കെ., എന്നിവർ പ്രസംഗിച്ചു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് വിഷയങ്ങളിൽ ഡിപ്ളോമ കോഴ്സുകളും, സർട്ടിഫിക്കേറ്റ് കോഴ്സുകളും ഇവിടെ നടത്തുന്നു. കോളജ് റഗുലർ വിദ്യാർത്ഥികൾക്കായി പാർട്ട് ടൈം കോഴ്സുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ചെയർമാൻ ജോൺസൺ കീപ്പള്ളിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles