മലയാളികൾക്ക് കറുപ്പ് നിറം അനുഗ്രഹമാണ് ; സ്കിൻ കാൻസർ കുറയുന്നതിന് കാരണം കറുപ്പ് നിറം : ഡോ.വി.പി ഗംഗാധരൻ 

കോട്ടയം : മലയാളികൾക്കിടയിൽ സ്കിൻ കാൻസർ കുറയുന്നതിനു കാരണം ശരീരത്തിന്റെ കറുപ്പ് നിറം ആണെന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി ഗംഗാധരൻ.  കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140 വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര വിചാര സായാഹ്നത്തിൽ കാൻസർ സത്യവും മിഥ്യയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കിൻ കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി മലയാളിയുടെ ശരീരത്തിൽ തന്നെയുണ്ട്. 

Advertisements

വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വെയിൽ കായുന്നത് തങ്ങളുടെ വെളുപ്പ് നിറത്തിൽ രോഗപ്രതിരോധശേഷി കൂട്ടുന്നതിനു വേണ്ടിയാണ്. എന്നാൽ നമ്മൾ ആകട്ടെ ബ്യൂട്ടിപാർലമെ കേറിയിറങ്ങി വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നതിനേക്കാൾ ഉപരി പ്രതിരോധിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലൂടെയും കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് നടത്തേണ്ടത്. സ്ത്രീകൾക്കിടയിൽ ചെറുപ്പത്തിൽ തന്നെ സ്ഥാനാർബുദം വർദ്ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. മണർകാട് സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പുന്നൻ കുര്യൻ വേങ്കടത്ത് മോഡറേറ്റർ ആയിരുന്നു. പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ  യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞനാട് പത്മകുമാർ യോഗത്തിൽ സ്വാഗതം ആശംസിച്ചു. സന്ദീപ് എസ്.നായർ യോഗത്തിൽ നന്ദി പറഞ്ഞു. 

പ്രഭാഷണ പരമ്പരകളുടെ ഭാഗമായി ഇന്ന് വൈകിട്ട് നാലരയ്ക്ക് എഴുത്തിന്റെ ഭൂമിയും ആകാശവും എന്ന വിഷയത്തിൽ സാഹിത്യകാരനും നോവലിസ്റ്റും സെൻസർ ബോർഡ് അംഗവുമായ ഡോക്ടർ ജോർജ് ഓണക്കൂർ പ്രഭാഷണം നടത്തും. വൈകിട്ട് 6 30ന് വിനോദ് ചമ്പക്കരയുടെ കുഞ്ചൻ നമ്പ്യാർ കഥാപ്രസംഗവും അരങ്ങേറും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.