മള്ളിയൂരിൽ അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജനുവരി 23ന് ; വിവിധ ആഘോഷപരിപാടികൾ അരങ്ങേറും

മള്ളിയൂർ: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 102-ാം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജനുവരി 23ന് സമാരംഭിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യ ആചാര്യപദം അലങ്കരിക്കും. വെണ്മണി കൃഷ്ണൻ നമ്പൂതിരി, പുല്ലൂർമണ്ണ് രാമൻ നമ്പൂതിരി, കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി, മരങ്ങാട് മുരളികൃഷ്ണൻ നമ്പൂതിരി, കാഞ്ഞങ്ങാട് നാരായണ മൂർത്തി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ എന്നിവർ മറ്റ് യജ്ഞാചര്യന്മാർ.

Advertisements

നടുവിൽമഠം അച്യുത ഭാരതി സ്വാമിയാർ, പെരുമ്പള്ളി കേശവൻ നമ്പൂതിരി, സ്വാമി ഉദിത് ചൈതന്യ (ജനുവരി. 31) എന്നുവരും സത്രത്തിന്റെ പ്രധാന ഭാഗവാക്കുകളാകും. പ്രഗൽഭരായ നൊച്ചൂർ വെങ്കിട്ടരാമൻ ജനുവരി 31, ഫെബ്രുവരി 1 എന്നീ തിയതികളിലും, ഉടയാളൂർ കല്യാണരാമൻ ജനുവരി 31നും, ദുഷ്യന്ത് ശ്രീധർ ജനുവരി 28, 29 എന്നീ തിയതികളിലും സത്രത്തിന്റെ ഭാഗമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 23ന് ടി.എസ് രാധാകൃഷ്ണജി അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി, 24ന് കണ്ണൻ ജി. നാഥ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, 25ന് ആയിക്കുടി കുമാർ ഭാഗവതർ അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, 27ന് മാതംഗി സത്യമൂർത്തി അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 29ന് ഗീതവാദ്യസമന്വയം, 30ന് ഈറോഡ് രാജാമണി ഭാഗവതർ അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, ഫെബ്രുവരി 1ന് കാവാലം ശ്രീകുമാർ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 2ന് ചെന്നൈ ആദിത്യ രമേശ് അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, ജനുവരി 26,28,29,31, ഫെബ്രുവരി 1,2 എന്നീ ദിവസങ്ങളിൽ കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം എന്നിവയാണ് പ്രധാന കലാപരിപാടികൾ.

ഫെബ്രുവരി ഒന്നിന് വൈകിട്ട് ശ്രീമദ് ഭാഗവതാമൃത സത്രം സമർപ്പിക്കും. ഫെബ്രുവരി രണ്ടിനാണ് ഭാഗവതഹംസ ജയന്തി ആഘോഷം.

Hot Topics

Related Articles