കോട്ടയം: മലയാള മനോരമ ചീഫ് എഡിറ്ററുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ദേവലോകം ഇന്ദിരാനഗർ എ8 കുന്നംകുടത്ത് കെ. ഐ. ജയിംസിന്റെ ഭാര്യ കോഫി ബോർഡ്, റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ സ്റ്റെല്ലാ ജയിംസ് (67) നിര്യാതയായി. സംസ്കാരം പിന്നീട്. കോഫി ബോർഡ് മുൻ ഉദ്യോഗസ്ഥൻ വെള്ളറ വി. ടി. കൊച്ചുമാത്യുവിന്റെയും റിട്ട. അധ്യാപിക പി. കെ. മേരിയുടെയും മകളാണ്. മക്കൾ: രാകേഷ് ജയിംസ് (മാനേജർ, പ്രൊഡക്ഷൻ ആൻഡ് മെയ്ന്റനൻസ്, മലയാള മനോരമ, കോടിമത), രവീണ ജയിംസ് (മാർക്കറ്റിങ് ഡിവിഷൻ, മലയാള മനോരമ, കൊച്ചി), രഞ്ജന ജയിംസ്. മരുമക്കൾ: ഡോ. സിയോന എലിസബത്ത് ജോഷി (അസി. പ്രഫസർ, ഇംഗ്ലിഷ് വിഭാഗം, ബിസിഎം കോളജ്, കോട്ടയം), ഹെയ്സി അലക്സ് ചക്കാലയ്ക്കൽ തൃശൂർ, മാത്യു സെബാസ്റ്റ്യൻ മതുമൂല, ചങ്ങനാശേരി (ബിസിനസ്).
മാതൃകയായി നേത്രദാനം
അന്തരിച്ച റബർ ബോർഡ് മുൻ ഉദ്യോഗസ്ഥ സ്റ്റെല്ല ജെയിംസിന്റെ കണ്ണുകൾ ദാനം ചെയ്തു. മരണം നടന്ന ഉടനെ ഭർത്താവ് കെ.ഐ ജെയിംസും മക്കളായ രാകേഷും രവീണയും രഞ്ജനയും കണ്ണുകൾ ദാനം ചെയ്യുന്നതിന് സമ്മതം അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടേഴ്സ് നേത്രപടലം നീക്കം ചെയ്തു. എം.വി.ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്. സ്റ്റെല്ലയുടെ കണ്ണുകൾ കൂടി ചേർത്തു വയ്ക്കുമ്പോൾ 70 പേർക്ക് കാഴ്ചയുടെ വെള്ളി വെളിച്ചം പകർന്നു നൽകാനായെന്ന് സമിതി സെക്രട്ടറി മോൻസി എം ആൻഡ്രൂസ് അറിയിച്ചു.