മലയാളം മീഡിയം എൽ.പി. സ്‌കൂൾ ടീച്ചർ അഭിമുഖം പി.എസ്.സി. ജില്ലാ ഓഫീസിൽ

കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ – മലയാളം മീഡിയം (കാറ്റഗറി നമ്പർ 516/2019 ) തസ്തികയുടെ മൂന്നാംഘട്ട അഭിമുഖം ജനുവരി 12, 13, 14, 27, 28 തീയതികളിൽ നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് 12 നുമായി പി.എസ്.സി. ജില്ലാ ഓഫീസിലാണ് അഭിമുഖം.

Advertisements

ഉദ്യോഗാർഥികൾക്ക് ഒ.റ്റി.ആർ. വഴിയും എസ്.എം.എസ്. മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. ജനുവരി 10നകം അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ പി.എസ്.സി. ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. അർഹരായവർ തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽസർട്ടിഫിക്കറ്റുകളും വൺടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റും സഹിതം അഭിമുഖത്തിന് കെ.പി.എസ്.സി. ജില്ലാ ഓഫീസിൽ നേരിട്ടെത്തണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ സർട്ടിഫിക്കറ്റ്, കെ-ഫോം എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖ സമയത്ത് നൽകണം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും  കെ.പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.