ന്യൂസ് ഡെസ്ക് : കേരളത്തിലും തമിഴ്നാട്ടിലും വൻവിജയമായി പ്രദർശനം തുടരുന്ന മലയാളം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ വിമർശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്തെത്തിയിരുന്നു. ജയമോഹനന്റെ പരാമർശത്തില്‍ രൂഷമായ എതിർപ്പാണ് തമിഴ്, മലയാളം ചലച്ചിത്ര പ്രവർത്തകർക്ക് ഇടയില്‍ നിന്ന് ഉണ്ടായത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതിരണവുമായ് എത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ്.
ആൻഡ്രിയ ജെറമിയ നായികയാകുന്ന ‘കാ’ എന്ന ചിത്രത്തിന്റെ ഒഡിയോ ലോഞ്ചിനിടെയാണ് ഭാഗ്യരാജിന്റെ പ്രതികരണം. ഒരു ചിത്രത്തെ വിമർശിക്കുമ്പോള്‍ അത്തരം വാക്കുകള്‍ ജയമോഹൻ ഉപയോഗിക്കാൻ പാടില്ലായിരുന്നെന്ന് ഭാഗ്യരാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇത് വിവാദം സൃഷ്ടിക്കുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അഭിപ്രായം പറയണം. മഞ്ഞുമ്മേല്‍ ബോയ്സ് കേരളത്തേക്കാള്‍ തമിഴില്‍ വൻ വിജയമായി. എന്നിട്ടും, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയി, അത് സങ്കടകരമാണ്.അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സിനിമയെ മാത്രം വിമർശിച്ചിരുന്നെങ്കില്‍ കുഴപ്പമില്ല. അദ്ദേഹം ചില വ്യക്തിപരമായ പ്രസ്താവനകള്‍ നടത്തി. അങ്ങനെ പറയുന്നത് തമിഴൻ്റെ സംസ്കാരമല്ല. നമ്മള് എല്ലാവരെയും വാഴ്ത്താറുണ്ട്, എന്നാല്‍ ആരെയും ഇത്ര താഴ്ന നിലയില്‍ വിമർശിക്കാറില്ല. അത് നമ്മുടെ പാരമ്പര്യമല്ല.
സിനിമയില്‍ തമിഴരെ ചിത്രീകരിക്കുന്ന രീതിയോ അത്തരത്തിലുള്ള കാര്യങ്ങളോ തനിക്ക് ഇഷ്ടമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് വിമർശനമായി കണക്കാക്കാം.
എന്നാല്‍ നിങ്ങള്‍ കേരളിയരെ വ്യക്തിപരമായി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതില്‍ പ്രതികരിക്കാൻ തമിഴ് നാട്ടില്‍ ആളില്ലെന്ന് മലയാളികള്‍ കരുതരുത്, അതാണ് ഞാൻ ഇപ്പോള്‍ ഇങ്ങനൊരു പ്രസ്ഥാവന നടത്തുന്നത്, ഭാഗ്യരാജ് പറഞ്ഞു. ‘സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ ‘പെറുക്കികളെ’ സാമാന്യവല്ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്’ എന്നാണ് ജയമോഹൻ്റെ വിവാദ പരാമർശം. “മഞ്ഞുമ്മല്‍ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം”, “മയക്കുമരുന്നിന് അടിമകളായ കൊച്ചിയിലെ ഒരു ചെറുസംഘമാണ് മലയാള സിനിമയെ നയിക്കുന്നത്” എന്നിങ്ങനെ പോവുന്നു ജയമോഹന്റെ തമിഴില്‍ എഴുതിയ ബ്ലോഗിലെ പരാമർശങ്ങള്‍.