ന്യൂസ് ഡെസ്ക് : തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ.സമരം സംബന്ധിച്ച് ഞങ്ങളോട് ചർച്ച ചെയ്തിട്ടില്ല. ഫിയോക്കിലെ ഭരണാധികാരികള്‍ മാറാതെ അവരെ അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇനി ചർച്ചകള്‍ക്ക് തയ്യാറല്ല. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചതിന് പിന്നാലെയാണ് നിർമാതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്നത് നിരുത്തരവാദപരമായ തീരുമാനമാണെന്നും ഫിയോക് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും സിയാദ് കോക്കർ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഫിയോക് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്. മലയാള സിനിമകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങള്‍ മുൻപത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.