കോട്ടയം : മലയാളി വെൽഫയർ അസോസിയേഷൻ നിയോജക മണ്ഡലം കൺവൻഷനും മുൻ പ്രവാസി മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും, നാട്ടകം പഞ്ചായത്ത് പ്രസിഡന്റും,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരിയുമായിരുന്ന അമ്മിണി തോമസിന്റെ 5ാം ചരമ വാർഷിക അനുസ്മരണ യോഗവും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു, തോമസ് മാത്യു, മധു വാകത്താനം, എബ്രഹാം പി ജി രാജൻ, ആൽബിൻ ജേക്കബ്, അക്കാമ്മ റോയ്, സിന്ധു എന്നിവർ പ്രസംഗിച്ചു.
Advertisements