കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്ത്(53) സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കാൽനൂറ്റാണ്ടോളമായി പിന്നണി ഗായകനിരയിൽ സജീവമായിരുന്നു കെ.കെ.
ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. 1999ൽ ആദ്യ മ്യൂസിക് ആൽബമായ ‘പൽ’ സോളോ സ്ക്രീൻ ആൽബത്തിനുളള സ്റ്റാർ സ്ക്രീൻ അവാർഡ് നേടി. ഫിലിം ഫെയർ അവാർഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.