ഗഗൻയാൻ; നാല് ഇന്ത്യൻ ബഹിരാകാശ യാത്രികരിൽ ഒരാളായി മലയാളിയും; പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം : ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരികളിൽ മലയാളിയും. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ നാല് ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ നാളെ പ്രധാനമന്ത്രി തിരുവനന്തപുരം വിഎസ്എസ്സിയിൽ വച്ച് പ്രഖ്യാപിക്കും. ഇത്രയും കാലം രഹസ്യമാക്കി വച്ച ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങളാണ് നാളെ പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത്.

Advertisements

2019 ലാണ് ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെ ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2020ൽ റഷ്യയിൽ പരിശീലനം നൽകി, മഹാമാരിക്കാലത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടെ 2021ൽ സംഘം ഇന്ത്യയിൽ തിരികെയെത്തി. അതിന് ശേഷം ഇസ്രൊ പ്രത്യേക പരിശീലനം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പേര് വിവരങ്ങൾ പ്രഖ്യാപിക്കുന്നത്. 2025ൽ ഗഗൻയാൻ ദൌത്യം സാധ്യമാക്കാനുള്ള കഠിന പ്രയത്നത്തിനിടെയാണ് പേരും മുഖവും വെളിപ്പെടുത്തുന്നത്.  തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ ബ്രഹ്മ പ്രകാശ് കോംപ്ലകസിൽ ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റിയിൽ വച്ചായിരിക്കും പ്രഖ്യാപനം.

മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് എഞ്ചിൻ & സ്റ്റേജ് പരീക്ഷണ സംവിധാനം, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുക. 

170 മീറ്റർ നീളവും 1.2 മീറ്റർ വ്യാസവുമുള്ള ട്രസോണിക് വിൻഡ് ടണലിൽ ശബ്ദത്തിന്റെ നാല് മടങ്ങ് വരെ വേഗതയിലുള്ള സഞ്ചാര സാഹചര്യം വരെ പുനസൃഷ്ടിക്കാനാകും. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിത്.പുതുതലമുറ റോക്കറ്റുകളുടെ രൂപകൽപ്പനയിൽ ഈ വിൻഡ് ടണൽ നിർണായകമാകും. മറ്റന്നാൾ തൂത്തുക്കുടിയിലെ പുതിയ വിക്ഷേപണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.