മലയാളി നേഴ്സ് കാനഡയിൽ
വാഹനാപകടത്തിൽ മരിച്ചു ; മരിച്ചത് പാലാ കരൂർ സ്വദേശിയായ യുവതി

പാലാ : കാനഡയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പാലാ സ്വദേശിനിയായ നേഴ്സ് മരിച്ചു. കരൂർ മാറിയപുറം ശില്പയാണ് (44) മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്‌സാണ്. മ്യൂസിക് ക്ലാസിന് പോയ മക്കളെ കൂട്ടിവരാൻ പോകുന്നതിനിടെ സൗത്ത്സെറിയിൽ
ബുധനാഴ്ചയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Advertisements

വാഹനം ഇടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ചയാണ് മരണം. കോട്ടയം ചാഴികാട്ട് ബാബുവിൻ്റെ മകളാണ്. ഭർത്താവ്: ഡോ. അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. മക്കള്‍: നോഹ, നീവ്. സംസ്കാരം പിന്നീട്.

Hot Topics

Related Articles