ചെന്നൈ: നടനും നിർമ്മാതാവും എഴുത്തുകാരനുമായ പ്രതാപ്പോത്തൻ അന്തരിച്ചു. തകര, ചാമരം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയമായ വേഷത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 69 വയസായിരുന്നു. 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷവും ഇദ്ദേഹം ചെയ്തിരുന്നു. ഇത് അടക്കം മലയാളത്തിലെ നിരവധി സിനിമകളിൽ മികച്ച വേഷം ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരവം ആയിരുന്നു ആദ്യ സിനിമ. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായിരുന്നു ഇദ്ദേഹം. 1978 ലാണ് ഇദ്ദേഹം ആദ്യ സിനിമയിൽ അഭിനയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം സജീവമായിരുന്നു.
Advertisements