കോട്ടയം : സായാഹ്ന സൂര്യൻറെ ഭംഗി ആസ്വദിക്കാൻ സന്ദർശകരെ ക്ഷണിച്ച് മലരിക്കൽ. മലരിക്കൽ ആമ്പൽ വസന്തം എല്ലാവർക്കും നല്ല അനുഭവമാണു്:എല്ലാവർഷവും ആഗസ്റ്റ് /സെപ്തംബർ/ ഒക്ടോബർ മാസങ്ങളിലാണ് ആമ്പൽ വസന്തം. അതിനു മുമ്പും ശേഷവും മലരിക്കലിന്വിവിധ ഭാവങ്ങളുണ്ട്.അതിൽ പച്ച വിരിച്ച നെൽപാടത്തിനു മേൽമനോഹരമായ ഒരസ്തമയക്കാഴ്ച:വളരെ മനോഹരമാണത്.2024 ഡിസം 21, 22, 23 തീയതികളിൽമലരിക്കൽ ടൂറിസം മേളയാണു്.മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർപുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ടൂറിസം സൊസൈറ്റിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും കാഞ്ഞിരം -തിരുവാർപ്പ്സർവ്വീസ് സഹകരണ ബാങ്കുകളുംജെ – ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ കർഷക സമിതി കളും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ – തിരുവാർപ്പ് (BOAT) ഉം ചേർന്നാണു് ടൂറിസം മേള സംഘടിപ്പിക്കുന്നത് .
മലരിക്കൽ പ്രദേശത്തിനാകെ വികസന വെളിച്ചം പടർത്തി ടൂറിസം റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുകയാണു്.ടൂറിസം മേളക്ക് മിഴിവു പകരുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നടത്തുന്ന ഇടപെടൽ അഭിനന്ദനീയമാണു്.മേളയുടെ മുന്നോടിയായുള്ള തിരനോട്ടംഡിസം: 13 വെള്ളിയാഴ്ച അഞ്ചു മണിക്ക് അസ്തമയ കാഴ്ചയുടെവ്യൂ പോയിൻ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും: ഡിസം 21 ന് കലാമേളയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രൻനിർവ്വഹിക്കും.സിസം 22 ഞായറാഴ്ച ടൂറിസം മേളയുടെ ഉദ്ഘാടനം സഹകരണ -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രിവി എൻ വാസവൻ നിർവ്വഹിക്കും.കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ ,”അച്ഛൻ”എന്ന നാടകം അരങ്ങേറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു ദിവസവും ഗാനസന്ധ്യ, നാടൻപാട്ട്,വിവിധ നൃത്തങ്ങൾ, തുടങ്ങി കലാപരിപാടികൾ നടക്കും. 23 ന്സമാപന സമ്മേള്ളനം കോട്ടയം ജില്ലാപോലീസ് സൂപ്രണ്ട് എ.ഷാഹുൽ ഹമീദ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.ഗ്രാമീണ ടൂറിസം മേളയുടെ ഭാഗമായിജലയാത്രക്ക് സൗകര്യം ഉണ്ടായിരിക്കും.വയൽ നടത്തം ഉൾപ്പെടെ ടൂറിസംആകർഷണങ്ങളും ഭക്ഷ്യമേളയുംസംഘടിപ്പിക്കുന്നുണ്ട്.സ്വാഗത സംഘത്തിൻ്റെ ആഫീസ് ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്പ്രസിഡൻറ് അജയൻ കെ.മേനോൻനിർവ്വഹിച്ചു. വി. കെ. ഷാജിമോൻഅധ്യക്ഷത വഹിച്ചു.