മലയാളി പെൺകുട്ടിയുടെ മുഖം കാട്ടി ഹണിട്രാപ്പിൽ കുടുക്കി; പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ദുരൂഹ മരണം ഹണിട്രാപ്പിനെ തുടർന്ന്; ഇടപാടുകൾ ദുരൂഹം

മുംബൈ: പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല എന്ന വാർത്ത ഞായറാഴ്ച പുലർച്ചയാണ് പുറംലോകം അറിയുന്നത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരൻകൂടിയാണ് മുംതാസ് അലി. മുംതാസ് അലിയെ കാണാനില്ലെന്ന വിവരം ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഊർജ്ജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചു.

Advertisements

തുടർന്നാണ് ഫാൽഗുനി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. എൻ ഡി ആർ എഫ് സംഘവും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപ്പയുടെ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിൽ വ്യവസായിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മുംതാസ് അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപപ്രദേശത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ട അലി പുലർച്ചെ അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം നിർത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇയാളുടെ വാഹനം കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പാലത്തിൽ നിന്ന് ചാടിയതെന്ന സംശയത്തിന് ഇടയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ അദ്ദേഹം പുലർച്ചെ തന്നെ തങ്ങളുടെ കുടുംബത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. വോയിസ് മെസ്സേജിൽ താൻ ഇനി മടങ്ങി വരില്ലെന്നും 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന് പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പ് ആണോ വ്യവസായിയുടെ മരണത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണ് പോലീസ്. റഹ്മത്ത് എന്ന മലയാളിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് വ്യവസായിയെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു എന്നും, റഹ്മത്തുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തലിൽ പറയുന്നു. കൂടാതെ സംഘം മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നും കൂടുതൽ പണം ആവശ്യപ്പെട്ട് ഇവർ മുംതാസ് അലിയെ വിളിച്ചിരുന്നു എന്നും പോലീസ് പറയുന്നു.

2024 ജൂലൈ മുതൽ ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നു എന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ആറ് പേർ ചേർന്ന് ഹണി ട്രാപ്പിലൂടെ വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് കാണിച്ച് മുംതാസ് അലിയുടെ കുടുംബം കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബം നൽകിയ പരാതിയിൽ മുഖ്യപ്രതികളായ റഹ്മത്ത്, കൂട്ടാളികളായ അബ്ദുൾ സത്താർ, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles