ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മഹാസമാധി ദിനം ആചരിച്ചു: മള്ളിയൂരില്‍ സംഗീതാരാധാന : ഗാനാഞ്ജലിയില്‍ അണിനിരക്കുന്നത് 60 ഓളം സംഗീതജ്ഞർ

കുറുപ്പന്തറ : ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഭഗവാനില്‍ ലയിച്ച മഹാസമാധി ദിനമായ ഇന്ന് 12 മണിക്കൂര്‍ സംഗീതാര്‍ച്ചന.

Advertisements

സമാധി ദിനമായ ഇന്ന് രാവിലെ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് മോൻസ് ജോസഫ് എം എൽ എ മുഖ്യ അതിഥി ആയി പങ്കെടുത്തു. ശേഷം മള്ളിയൂര്‍ ക്ഷേത്ര കലാമണ്ഡപത്തില്‍ സംഗീതാരാധന ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

60 ഓളം കലാകാരന്മാരാണ് ഒരു ദിനം മുഴുവന്‍ നീളുന്ന ആരാധനയില്‍ പങ്കെടുക്കുന്നത ഗണേശ സംഗീത മണ്ഡപത്തില്‍ രാവിലെ 8 ന് സൂരജ് ലാല്‍ പൊന്‍കുന്നത്തിന്റെ നാദാര്‍ച്ചനയുടെ ആലാപനസദസ്സിന് അരങ്ങ് ഉണർന്നു.

അചഞ്ചല ഭക്തിയും ഭാഗവതപാരായണവും വിശുദ്ധി പകർന്ന പണ്ഡിതനും ആത്മീയ ആചാര്യനുമായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു ഗാനാര്‍ച്ചന. മള്ളിയൂര്‍ കുടുംബത്തിന്റെ സമര്‍പ്പണമാണ് പ്രമുഖ സംഗീതഞ്ജര്‍ പങ്കെടുക്കുന്ന ആരാധന’
അര്‍ജ്ജുന്‍ രാജ്കുമാര്‍,മാളവിക സൂരജ്,ഭാമ സനല്‍, മറിയപ്പള്ളി,നിത രാധേഷ് ദിയാ രതീഷ്,നന്ദിനി,ഉത്തര,ദേവനന്ദന,സ്‌നേഹ,ഗിരിജ രാമചന്ദ്രന്‍,ലതിക രവീന്ദ്രന്‍,ഷൈലജ ചന്ദ്രമേഖരന്‍,പ്രസന്ന കുമാരി,ശ്രീലക്ഷ്മി,ഡോ. ആശാലത,ആര്യ ദാമോദരന്‍,ഗിരിജ നന്ദകുമാര്‍,അരവിന്ദ് അയ്മനം,ശ്രീലക്ഷ്മി പരിപ്പ്,ഗീതാ ആനന്ദ്,രാധാ നമ്പൂതിരി,വീണാ സന്തോഷ്,അനന്യ പി. അനില്‍,അനന്ദു കെ. അനില്‍,പ്രഹ്‌ളാദ് നാരായണന്‍,രേഖാ രവീന്ദ്രന്‍, ദര്‍ശ് കണ്ണന്‍,നിരഞ്ജന എസ്. & നിവേദിത എസ്,വരദ് ശ്രീ പാര്‍ത്ഥസാരഥി
മീര രഞ്ജിത് & നയന രഞ്ജിത്,അനു പത്മനാഭന്‍,ശ്രീ പ്രിയ മേനോന്‍, സജിനി ആര്‍എല്‍വി,സൗമ്യ ബിജു,സ്വപ്ന വിനോദ്,ദേവി മനോജ്,സിജി ബിനുരാജ്,ദേവിക കിഷോര്‍, ഏറ്റുമാനൂര്‍ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Hot Topics

Related Articles