കൊച്ചി: ആഗോള കളക്ഷനിൽ നൂറു കോടി എന്ന നേട്ടം സ്വന്തമാക്കി ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 40ാം ദിവസമാണ് മാളികപ്പുറം നൂറു കോടി ക്ലബിലെത്തുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രം എന്ന നേട്ടവും മാളികപ്പുറം സ്വന്തമാക്കി. തിയേറ്ററുകളിൽ മാളികപ്പുറം ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്, കൂടാതെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്. കന്നഡ പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിലുണ്ട്. . കാവ്യ ഫിലിം കമ്ബനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.