കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നാമജപ സത് സംഗവും 1008 നാളികേരത്തിന്റെ ‘അഷ്ടദ്രവ്യ ഗണപതിഹോമവും നടന്നു.
തിരുവനന്തപുരം അഭേദാശ്രമത്തിലെ അഖണ്ഡനാമജപ സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ് മള്ളിയൂർ മഹാഗണപതി ക്ഷേത്രം നാമജപ സത്‌സംഗത്തിന് വേദിയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1008 നാളികേരത്തിൻ്റെ ‘അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ഒരു ഭക്തയുടെ വഴിപാട് സമർപ്പണം ആയിരുന്നു ഹോമം.
നാമജപസത്സംഗത്തിന് അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി, പ്രസിഡന്റ് ചൂഴാൽ കൃഷ്ണൻ പോറ്റി, ജനറൽ സെക്രട്ടറി രാംകുമാർ, ട്രഷറർ ബാലചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.നൂറുകണക്കിന് ഭക്തർ ഗണപതിഹോമത്തിലും, നാമജപത്തിലും
പങ്കെടുത്തു.
ഫെബ്രുവരി 9ന് രാവിലെ 9 ന് വെച്ച് ചങ്ങനാശേരി. ചങ്ങനാശേരി യൂണിയൻ വൈദിക യോഗം പ്രസിഡന്റ് ഷിബു ശാന്തികൾ അനുഗ്രഹപ്രഭാഷണം നടത്തും. 12.30ന് സമ്മാനദാനവും സമ്മേളനവും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, വൈദിക സമിതി പ്രതിനിധികൾ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് എന്നിവർ ചേർന്ന് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ എം.വി അജിത് കുമാർ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാൻ സരുൺ ശ്രീനിവാസൻ നന്ദിയും പറയും.