കോട്ടയം :മള്ളിയൂരിനെ ഭൂലോകവൈകുണ്ഠമാക്കുന്ന ശ്രീമദ് ഭാഗവതാമൃത സത്രത്തിന് 21 ന് തിരിതെളിയും. ആധ്യാത്മിക ആചാര്യനും ഭാഗവത പണ്ഡിതനുമായിരുന്ന ബ്രഹ്‌മശ്രീ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തിയോടനുബന്ധിച്ചുളള മള്ളിയൂര്‍ അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജയന്തിദിനമായ ഫെബ്രുവരി രണ്ടിന് സമാപിക്കും. ഭക്ത സഹസ്രങ്ങളുടെ വിഷ്ണു മന്ത്രങ്ങളിലും ഭാഗവത പാരായണ പുണ്യത്തിലും ശ്രീകൃഷ്ണ കീര്‍ത്തനാലാപനത്തിലും പ്രഭാഷണത്തിലും മള്ളിയൂര്‍ മുഖരിതമാകുന്ന 12 ദിനരാത്രങ്ങള്‍.മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മകനും ഭാഗവത ആചാര്യനുമായ ‘ഭാഗവത കഥാകോകിലം’ ബ്രഹ്‌മശ്രീ.മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനാകും.പ്രസിദ്ധ ഭാഗവത പണ്ഡിതരും വേദജ്ഞാനികളുമായമരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്‍മാര്‍. അന്‍പതോളം പ്രശസ്ത ഭാഗവത ആചാര്യന്മാരും മഠാധിപതികളും സംന്യാസിവര്യരും പങ്കെടുക്കും. ഒപ്പം വേദപണ്ഡിതരും ആധ്യാത്മിക പ്രഭാഷകരും ചേരുന്നതോടെ ആധ്യാത്മിക സംഗമ ഭൂമിയാവും മള്ളിയൂര്‍.നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, നെച്ചൂര്‍ ശ്രീരമണചരണ തീര്‍ഥസ്വാമി, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രികള്‍, ബ്രഹ്‌മശ്രി എളങ്കുന്നപ്പുഴ ദാമോദരശര്‍മ, ബ്രഹ്‌മശ്രീ ടി.ആര്‍ രാമനാഥന്‍, സ്വാമി ഉദിത് ചൈതന്യ, ബ്രഹ്‌മശ്രീ പുല്ലൂര്‍മണ്ണ രാമന്‍നമ്പൂതിരി, വെണ്‍മണി രാധഅന്തര്‍ജനം, ബ്രഹ്‌മശ്രീ കിഴക്കടംഹരിനാരായണന്‍ നമ്പൂതിരി എന്നിവര്‍ മഹനീയ സാന്നിധ്യമാകും.ഭാഗവതാമൃത സത്രത്തിന്റെ ഭാഗമായി ജനുവരി 26ന് ലക്ഷ ദീപം സംഘടിപ്പിച്ചിട്ടുണ്ട്. അന്നു ഒരു ലക്ഷത്തിലധികം ദീപങ്ങളുടെ ദിവ്യപ്രഭയില്‍ ക്ഷേത്രാങ്കണം പ്രകാശിതമാകും.ശ്രേഷ്ഠമായ ഭാഗവതാമൃതത്തില്‍ സമര്‍പ്പണത്തിനും വഴിപാടുകള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നദാനം, യജ്ഞമണ്ഡപം, അലങ്കാരം, പ്രതിദിന പൂജ, വസ്ത്രദാനം എന്നിവയാണ് മുഖ്യസമര്‍പ്പണങ്ങള്‍. കൂടാതെ ഭാഗവത സത്രത്തില്‍ തങ്ങി സ്ഥിരം ശ്രോതാവാകാന്‍ താല്‍പര്യമുളളവര്‍ക്കായി താമസം ഉള്‍പ്പെടെ വേണ്ട ക്രമീകരണം ചെയ്യുന്നുണ്ട്. ഫോണ്‍:9447773945. എന്നും രാവിലെ ആറിന് വിഷ്ണുസഹസ്രനാമോച്ചാരണത്തിലൂടെ സത്രവേദി ഉണരും. *പ്രഭാഷണം:**ജനുവരി 22- ബുധന്‍*മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിവിമല്‍ വിജയ്- 10 മണിപി.കെ വ്യാസന്‍- വൈകിട്ട് 4ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി- വൈകിട്ട് 6.00*ജനുവരി 23 -വ്യാഴം*അമ്പലപ്പുഴ ബാലചന്ദ്രൻ – 9 എളങ്കുന്നപ്പുഴ ദാമോദരശര്‍മ- രാവിലെ 11.ശ്രുതി ശ്യാം ,പാലക്കാട് – വൈകിട്ട് 4പ്രൊഫ. ശ്യാം പ്രസാദ് പാലക്കാട് – വൈകിട്ട് 5പ്രൊഫ. വിശ്വനാഥന്‍ നമ്പൂതിരി- വൈകിട്ട് 6*ജനുവരി 24 വെള്ളി*പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി – രാവിലെ 9.30വിദ്യാഭൂഷണ- 11.30 കല്‍പകശേരി വേണുമൂസത് – വൈകിട്ട് 4വിജിത്ത് ശശിധര്‍ – വൈകിട്ട് 5കാഞ്ഞങ്ങാട് നാരായണമൂർത്തി – 6*ജനുവരി 25 ശനി*സ്വാമി സന്മയാനന്ദ സരസ്വതി – 9ഡോ.എം പ്രസാദ്- രാവിലെ 10ഡോ.എം.എന്‍ പ്രസന്ന അന്തര്‍ജനം- വൈകിട്ട് 3പുത്തില്ലം മധു നമ്പൂതിരി- വൈകിട്ട് 5*ജനുവരി 26 ഞായര്‍*സ്വാമി ശാരദാനന്ദ സരസ്വതി – രാവിലെ 9.ശ്രീജിത്ത് പണിക്കര്‍ – 12.00കടുത്തുരുത്തി ആര്‍. വേണുഗോപാല്‍ & പ്രൊഫ. ഇന്ദു കെ.എസ് – വൈകിട്ട് 4.30വയപ്രം വാസുദേവപ്രസാദ് – വൈകിട്ട് 6*ജനുവരി 27 തിങ്കള്‍*കിഴക്കേടം മാധവന്‍ നമ്പൂതിരി – രാവിലെ 9കരുമാത്ര വിജയന്‍- 11 മണിസ്വാമി ഉദിത് ചൈതന്യ -12 മണികല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി- വൈകിട്ട് 4വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി- വൈകിട്ട് 5കാടാമ്പുഴ അപ്പു വാര്യര്‍- വൈകിട്ട് 6*ജനുവരി 28 ചൊവ്വ*ഡോ. പ്രദീപ് വർമ്മ – 9എന്‍.അജിതന്‍ നമ്പൂതിരി- 10.00അഡ്വ. ടി. ആർ. രാമനാഥൻ – 11.00പള്ളിക്കല്‍ സുനില്‍- വൈകിട്ട് 4ഗുരുവായൂര്‍ പ്രഭാകര്‍ജി – 5.00*ജനുവരി 29 ബുധന്‍*വെള്ളിനേഴി ഹരികൃഷ്ണന്‍ -രാവിലെ 9.00ശ്രീകണ്‌ഠേശ്വരം സോമവാര്യര്‍-10.00എന്‍. സോമശേഖരന്‍- 11.00ഡോ. മണി ദ്രാവിഡ് ശാസ്ത്രികള്‍ & കെ. എസ് മഹേശ്വരൻ നമ്പൂതിരി – 12.00പറളി ശ്രീകാന്ത് ശര്‍മ- വൈകിട്ട് 4.00*ജനുവരി 30 വ്യാഴം*കല്ലംവള്ളി ജയന്‍ നമ്പൂതിരി- രാവിലെ 9.00അഡ്വ. ജയസൂര്യന്‍ പാലാ- 10.00നൊച്ചൂര്‍ ശ്രീരമണചരണ തീര്‍ഥസ്വാമി- 11.30പി.ആര്‍ ശിവശങ്കര്‍ -വൈകിട്ട് 5മുംബൈ ചന്ദ്രശേഖര ശര്‍മ- വൈകിട്ട് 6.00*ജനുവരി 31 വെള്ളി*സ്വാമി അശേഷാനന്ദ- രാവിലെ 10നൊച്ചൂര്‍ ശ്രീരമണചരണ തീര്‍ഥസ്വാമി- 11.30*ഫെബ്രുവരി 1 ശനി*ശരത്ത് എ ഹരിദാസന്‍ – രാവിലെ 10വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി- 11 മണിശങ്കു ടി ദാസ് – 5.00.