മല്ലപ്പള്ളി : ചുങ്കപ്പാറ – കിടികെട്ടിപ്പാറ മിനി വാട്ടർ സൊസൈറ്റിയുടെ പ്രർത്തനം നിലച്ച സ്ഥിതിയിൽ .
ജനകീയ പങ്കാളിത്തതിൽ 2005 ൽ ആരംഭിച്ച പദ്ധതിയിൽ 43 അംഗങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നു. മലയോര മേഖലയും പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ മേഖലയിൽ കിണർ കുത്തൽ ദുസ്സഹമായ സാഹചര്യത്തിൽ ഇവിടുത്തുകാർക്ക് ജലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് മുൻകൈ എടുത്ത് സൊസൈറ്റി രൂപീകരിച്ചു. ത്രിതല പഞ്ചായത്ത്, എം പി, എം എൽ എ , സ്വകാര്യ വക്തികളുടെ സഹകരണത്തോട് 50 ലക്ഷം രൂപാ മുൽ മുടക്കി പ്രവർത്തനം ആരംഭിച്ച പദ്ധതി 2020 – 22 കാലയളവിൽ പൈപ്പിന്റെ കേടുപാടുകൾ സംഭവിച്ച് നിലച്ച മട്ടിൽ
ചുങ്കപ്പാറയിൽ സൊസൈറ്റി കുളത്തിന് 2 സെന്റ് സ്ഥലം വാങ്ങി കുളം നിർമ്മിച്ച് 15 കുതിര ശക്തിയുടെ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ച് 2 കിലോമീറ്റർ ദൂരത്തിൽ ഇരുമ്പ് പൈപ്പിലുടെ കിട്ടി കെട്ടിപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണിയിൽ ജലം ശേഖരിച്ച് ഈ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ജലം എത്തിച്ചിരുന്നു.
കാലപ്പഴക്കവും റോഡ് നവികരണവും മൂലം പൈപ്പ് ലൈന് കേടുപാടുകൾ സംഭവിച്ച് കുറേ കാലങ്ങമായി പമ്പിങ്ങ് നടത്താൻ പറ്റാത്ത സ്ഥിതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവിടുത്തെ കുടുംബങ്ങൾക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിന് സാമ്പത്തിക ശേഷി ഇല്ലാത്തതുമൂലം വളരെ പ്രതിസന്ധിയിൽ 43 കുടുംബങ്ങൾ ജലത്തിനായി സ്വകാര്യ ടാങ്കർ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി, ത്രിതല പഞ്ചായത്ത്, എം.എൽ.എ , എം.പി എന്നിവരോട് അറ്റകുറ്റപ്പണിക്കുള്ള സാബത്തിക സഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുകയാണ് .