സഹകരണ വാരാഘോഷം; മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം

മല്ലപ്പള്ളി: സഹകരണ വാരാഘോഷത്തിൻ്റെ മല്ലപ്പള്ളി താലൂക്ക്തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എഴുമറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോൺസ് വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് രജിസ്ട്രാർ അഭിലാഷ് പി.ആർ., ബാങ്ക് പ്രസിഡൻ്റന്മാരായ ഒ.കെ. അഹമ്മദ്, കെ.പി. ഫിലിപ്പ്, അലക്സാണ്ടർ വറുഗീസ്, എം.എം.ഖാൻ റാവുത്തർ, തോമസ് കുട്ടി ഇ.ഡി., സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ മാത്യു ചാമത്തിൽ, രാജൻ എം. ഈപ്പൻ, എം.എസ്. ശശീന്ദ്രപ്പണിക്കർ, മനോജ് വി.കെ., തോമസ് ഏബ്രഹാം, റജി പോൾ, വായ്പൂര് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി റ്റി.എ.എം. ഇസ്മായേൽ, സഹകരണ ഇൻസ്പെക്ടർ വനജകുമാരി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles