മല്ലപ്പള്ളി : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാ കുമാരി നിര്‍വ്വഹിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ആനി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാം പട്ടേരില്‍, ഗീതു ജി നായര്‍, സജി ഡേവിഡ്, റോസമ്മ ഏബ്രഹാം, ഷാന്റി ജേക്കബ് എന്നിവർ പങ്കെടുത്തു.