മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടത്തി

മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ചിലമ്പൊലി 2022-2023 മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി പണിക്കമുറി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രേഖ എസ് (ഐ സി ഡി എസ് സൂപ്പർ വൈസർ) സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലൈലാ അലക്സാണ്ടർ പഞ്ചായത്ത് അംഗങ്ങളായ ഗീതു ജി നായർ , വിദ്യമോൾ എസ്, പ്രകാശ് വടക്കേമുറി, ബിജു നൈനാൻ, റോസമ്മ എബ്രഹാം , സുരേഷ് ബാബു, രോഹിണി ജോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികളും സമ്മാനദാനങ്ങളും നടന്നു. മിനികുമാരി പി ആർ (അംഗനവാടി വർക്കർ) നന്ദി അറിയിച്ചു.

Advertisements

Hot Topics

Related Articles