മല്ലപ്പള്ളി: ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയമാകുന്നതിന് സഭയ്ക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട് എന്ന് റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പീസ് എപ്പീസ്കോപ്പ . മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിൻ്റെയും സ്നേഹ ജ്യോതി ബാലികാഭവൻ്റെയും വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാർത്ഥത വെടിഞ്ഞ് യഥാർത്ഥ മനുഷ്യരാകുന്നതിന് ഏവരും ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വികാരി ജനറാൾ റവ. ജോർജ്ജ് സഖറിയാ പി അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന വികാരി ജനറാൾ റവ. മാത്യു ജോൺ, ഭദ്രാസന സെക്രട്ടറി റവ. ഡോ. പി. വൈ. മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കുറിയാക്കോസ്, റവ. ഫിലിപ്പ് പി. ജോർജ്ജ്, റവ. ബിജു ജോൺ, റവ. ഷിബിൻ വറുഗീസ്, സൂപ്രണ്ട് റവ. ജോജി തോമസ്, ഭദ്രാസന ട്രഷറാർ സജി റ്റി. ചെറിയാൻ, ഡീക്കൻ ക്രിസ്റ്റി തോമസ് ലൂക്ക്, ഡോ. ജേക്കബ് ജോർജ്ജ്, ജോസി കുര്യൻ എന്നിവർ സംസാരിച്ചു.