കവിയൂർ : മല്ലപ്പള്ളി ഉപജില്ലാ കലോത്സവം നവംബർ 23 മുതൽ 25 വരെ കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മല്ലപ്പള്ളി ഉപജില്ലാ കലോത്സവം പ്രശസ്ത സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. മല്ലപ്പള്ളി ഉപജില്ല ഓഫീസർ മഹേഷ് കുമാർ എൻ വി സ്വാഗതം പറഞ്ഞു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ
ജില്ലാ പഞ്ചായത്ത് അംഗം സി കെ ലതാകുമാരി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
റിമി ലിറ്റി കൈപ്പള്ളിൽ,
പഞ്ചായത്ത് അംഗങ്ങളായ
റെയ്ച്ചൽ വി മാത്യു , ശ്രീകുമാരി രാധാകൃഷ്ണൻ ,
അനിത സജി, പ്രവീൺ ഗോപി, അച്ചു സി എൻ, സ്കൂൾ പ്രിൻസിപ്പൽ പി പ്രതാപൻ, രമേശൻ കെ കെ , മായാദേവി സി എ ( സ്കൂൾ എച്ച്. എം ) എം കെ ലാലു, വർഗീസ് ജോസഫ്, ടി എച്ച് ഹാഷിം എന്നിവർ സംസാരിച്ചു. നവംബർ 25 നു കലോത്സവം സമാപിക്കും.
മല്ലപ്പള്ളി ഉപജില്ലാ കലോത്സവം കവിയൂരിൽ തുടക്കം കുറിച്ചു
Advertisements