തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം: ഇരുട്ട് വ്യാപിക്കുന്ന സമൂഹത്തിൽ പ്രകാശം പരത്തുന്ന ഘടകം ; കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ.

മല്ലപ്പള്ളി : ഗ്രാമീണ സംസ്കൃതിയുടെ നന്മകൾ പ്രസരിക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ഇരുട്ട് വ്യാപിക്കുന്ന സമൂഹത്തിൽ പ്രകാശം പരത്തുന്ന ഘടകമാണെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ . തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തോട് അനുബന്ധിച്ച് ആരോഗ്യപ്രവർത്തകരെ ആദരിക്കുവാൻ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലയളവിൽ ആരോഗ്യ മേഖലയിലെ പ്രവർത്തകർ അനുഷ്ടിച്ച സമർപ്പിത സേവനം അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. റാന്നി മുൻ എംഎൽഎ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഓ ഡോ. നന്ദിനി, ഡോ. ജോസ് പാറക്കടവിൽ , ഡോ. സജി ചാക്കോ , കുഞ്ഞുകോശി പോൾ , ജോർജ് കുന്നപ്പുഴ , ഡി ഗോപാലകൃഷ്ണൻ നായർ , ജി ഗോവിന്ദ്, പി കെ പുരുഷോത്തമൻ നായർ , മണി മല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles