മല്ലപ്പള്ളിയിലെ വിവാദ പരാമർശം; സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതിയുടെ ഉത്തരവ് ; കേസെടുക്കാൻ നിർദേശിച്ച് കൊച്ചി സ്വദേശിയുടെ ഹർജിയിൽ

തിരുവല്ല: സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതിയുടെ ഉത്തരവ്. അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം. കൊച്ചി സ്വദേശിയാണ് ഹർജിക്കാരനായ അഡ്വ. ബൈജു . രാജിവെച്ചത് സ്വതന്ത്രമായ തീരുമാനമെന്ന് സജി ചെറിയാൻ മാധ്യമങ്ങളോടു പറഞ്ഞു.

Advertisements

ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലർത്തി. ഭരണഘടനയെ വിമർശിച്ചിട്ടില്ല. തനിക്കെതിരെ ദുഷ്പ്രചരണം നടന്നു. തെറ്റിദ്ധരിച്ചുള്ള പ്രചാരണം വേദനിപ്പിച്ചു. മന്ത്രിസഭയെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായി. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി മാറ്റി. തന്റെ പ്രസംഗം പൂർണമായും മാധ്യമങ്ങൾ നൽകിയില്ല. പരാമർശങ്ങളിലെ നിയമവശം മുഖ്യമന്ത്രി തേടിയെന്നും സജി ചെറിയാൻ വിശദീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.