മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ പുന്നവേലി പ്രദേശത്ത് ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. രാവിലെ 10 മണിയോടെ പിടന്നപ്ലാവിലെ ബഷീറിന്റെ ചായക്കടയില്‍ വലിയ സ്ഫോടനം ഉണ്ടായത്. ചായകുടിക്കാന്‍ വന്ന കിണര്‍ പണിക്കാരനായ സണ്ണിയുടെ കൈവശമുണ്ടായിരുന്ന കിണര്‍ പണിക്ക് ആവശ്യമായ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ചായക്കട ഉടമ ഉള്‍പ്പെടെ ആറു പേര്‍ക്ക് സാരമായി പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കു പറ്റിയവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാരാണ് രംഗത്തെത്തിയത്. ഉടന്‍തന്നെ കീഴ്വായ്പൂര് എസ്ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എത്തി.
അതേസമയം, സംഭവത്തെ വര്‍ഗീയ വത്ക്കരിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘപരിവാര്‍. ബഷീര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്നും ഗൂഢാലോചനയുണ്ടെന്നും താലിബാന് ശ്രമമാണെന്നുമൊക്കെയാണ് സംഘ്പരിവാര്‍ സൈബറിടം ഈ സംഭവത്തെ വ്യാഖ്യാനിച്ചത്. പൊലീസ് ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇത്തരം ദുഷ്പ്രചരണങ്ങള്‍ക്കും അറുതി വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒട്ടേറെ പാറമടകള്‍ ഉള്ള സ്ഥലമാണ് ആനിക്കാട്. പാറ പൊട്ടിക്കുന്ന സമയത്ത് അപകടങ്ങള്‍ പതിവായിരുന്നു. ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പാറ പൊട്ടിക്കുന്നതിന് നിരോധനമുണ്ട്.മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു, തഹസില്‍ദാര്‍ എം.ടി.ജയിംസ്, ഡപ്യൂട്ടി തഹസില്‍ദാര്‍ എം.ജി. ബിനു, വില്ലേജ് ഓഫിസര്‍ ജി. ജയശ്രീ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
ബോംബ് സക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കൂടുതല്‍ പരിശോധന നടത്തി വരിയാണ്.ലൈസന്‍സില്ലാതെ പാറ പൊട്ടിക്കുന്നത് നിയമ വിരുദ്ധമാണ്. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് പ്രത്യേകം ലൈസന്‍സ് വേണം. കിണറുകളില്‍ പാറ പൊട്ടിക്കുന്ന സീസണ് ആയതിനാല്‍ ഇക്കാര്യത്തില്‍ വീട്ടുകാര്‍ക്കും ജാഗ്രത വേണം. അപകടസാധ്യത ഇല്ലെന്നും സുരക്ഷിതമാണെന്നും ഉറപ്പാക്കിയ ശേഷം മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ- തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന് പറഞ്ഞു.