വീട് വെക്കാനെന്ന പേരില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങും; മല്ലപ്പള്ളിയില്‍ അനധികൃതമായി പാറയും മണ്ണും കടത്തുന്നത് വര്‍ധിക്കുന്നു

മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി പറ ഉല്‍പന്നങ്ങളും പച്ച മണ്ണും കടത്തുന്നത് വര്‍ദ്ധിക്കുന്നു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും നിരവധി ലോഡ് പച്ച മണ്ണും പാറയുമാണ് കടത്തുന്നത്. ഇതിനൊന്നും മതിയായ പാസില്ലാതെയാണ് കടത്തുന്നത്. ഇതിന്റെ പിന്നില്‍ വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടിപ്പറുകളില്‍ അപകടാവസ്ഥയിലാണ് വലിയ പാറകള്‍ കൊണ്ടുപോകുന്നത്. ലോഡുകള്‍ മൂടി കൊണ്ടുപോകണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. വാഹനത്തില്‍ നിന്നും മെറ്റലും മറ്റും റോഡിലൂടെനിരക്കുന്നതും പതിവ് കാഴ്ചയാണ്.

Advertisements

വീട് വെക്കാനെന്ന പേരില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങി മണ്ണ് നിക്കം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം തുടങ്ങാത്ത പല സ്ഥലങ്ങളും ഇപ്പോഴുമുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെയാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മണ്ണും പാറ ഉല്‍പന്നങ്ങളും കടത്തുന്നത്.എന്നാല്‍ നിയമ ലംഘനം കണ്‍മുന്നില്‍ കണ്ടാല്‍ പോലും അധികൃതര്‍ അനങ്ങാപ്പാറ നിലപാടാണ് സ്വികരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Hot Topics

Related Articles