മല്ലപ്പള്ളി : കോട്ടയത്ത് നിന്നും മല്ലപ്പള്ളിയിലേയ്ക്ക് കച്ചിയുമായി പോയ ലോറിയ്ക്ക് തീ പിടിച്ചു. താഴ്ന്ന് കിടന്ന വൈദ്യുത ലൈനിൽ തട്ടിയാണ് ലോറിയിലെ കച്ചിയ്ക്ക് തീപിടിച്ചത്. തീ ലോറിയിലേയ്ക്കു പടരുന്നതിന് മുമ്പ് കെടുത്താൻ സാധിച്ചത് അപകടം ഒഴിവാക്കി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. മല്ലപ്പള്ളി ആനിക്കാട് – മിറ്റത്തി മാവ് റോഡിൽ ചാത്തോറ്റി പടിക്ക് സമീപമാണ് ലോറിയ്ക്ക് തീ പിടിച്ചത്. കോട്ടയം ഭാഗത്ത് നിന്നും കച്ചിയുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. കച്ചി വൈദ്യുത ലൈനിൽ തട്ടിയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോറിയിലേക്ക് തീ പടർന്നില്ല. തിരുവല്ല, ചങ്ങനാശ്ശേരി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നി ശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.