മള്ളിയൂര്‍ ഗണേശ പുരാണ ശ്രവണ പുണ്യത്തിലേക്ക്.ഭക്തിയുടെ നിറവില്‍ മള്ളിയൂരില്‍ ഗണേശപുരാണ സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു

കോട്ടയം: മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ശ്രീമദ് ഗണേശപുരാണ സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. മള്ളിയൂര്‍ ക്ഷേത്രാങ്കണത്തിലെ വേദിയില്‍ അലംകൃതമായ വൈഷ്ണവ ഗണപതി ഭഗവാന്റെ മുന്നില്‍ യജ്ഞാചാര്യരും മള്ളിയൂര്‍ മഹാഗണപതി ക്ഷേത്ര ട്രസ്റ്റിമാരും ശ്രീഗണേശ സ്തുതികളോടെ ഭദ്രദീപം പ്രകാശിപ്പിച്ചു. ക്ഷേത്രദീപാരാധനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ദീപത്തിലേക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഗണേശമാഹാത്മ്യ പരായണത്തോടെ യജ്ഞത്തിന് തുടക്കമായി.

Advertisements

അത്യപൂര്‍വമായ വൈഷ്ണവ ഗണപതി സങ്കല്‍പ്പത്തിലുളള മള്ളിയൂര്‍ ക്ഷേത്രത്തിലാണ് കേരളത്തില്‍ ആദ്യമായി ഗണേശ പുരാണത്തിന്റെ സപ്താഹരൂപത്തിലുളള ആദ്യ ആവിഷ്‌ക്കാരത്തിന് വേദിയാവുന്നത്. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഭക്തിയും തപസും മൂലം സാന്ദ്രമാക്കിയ മഹാഗണപതി ക്ഷേത്രത്തില്‍ ഗണേശപുരാണശ്രവണ ദിനങ്ങളാണ് ഇനി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയായിരിക്കും പാരായണ – പ്രഭാഷണ പരമ്പരകള്‍.യജ്ഞ ദിനങ്ങളില്‍ ഭഗവത് ചൈതന്യം നിറയുന്ന മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ താമസിച്ചു പൂര്‍ണമായി പങ്കെടുക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: : 6282671793, 8590966606

Hot Topics

Related Articles