മള്ളിയൂർ∙ വൈഷ്ണവ ഗണപതിയുടെ സന്നിധിയിൽ നാളെ വിനായക ചതുർഥി ആഘോഷം. 10008 നാളികേരം ഉൾപ്പെടെ അഷ്ടദ്രവ്യങ്ങൾ ഉപയോഗിച്ചുള്ള മഹാഗണപതി ഹോമം മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ് വരെയുള്ള ചടങ്ങുകളാണ് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ദിനത്തിൽ നടക്കുക.
ചിങ്ങമാസത്തിലെ ഭാദ്ര ചതുർഥിയാണ് വിനായക ചതുർഥി എന്നറിയപ്പെടുന്നത്. ഈ ദിനത്തിൽ മധ്യാഹ്ന സമയത്താണത്രെ ഗണപതി ഭഗവാന്റെ അവതാരം. ഗണപതി മുഖ്യ പ്രതിഷ്ഠയായുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് മള്ളിയൂർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് പുലർച്ചെ 5.30 മുതൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ 10008 നാളികേരത്തിന്റെ ഗണപതിഹോമം ആരംഭിക്കും. മള്ളിയൂർ ശ്രീശിവൻ നമ്പൂതിരി സഹ കാർമികത്വം വഹിക്കും. 11 ന് മഹാഗണപതി ഹോമം ദർശനം. തുടർന്ന് ഗജപൂജ, ആനയൂട്ട്. എറണാകുളം ശിവകുമാർ . തിരുവാണിക്കാവ് രാജഗോപാൽ . കാഞ്ഞിരക്കാട്ട് ശേഖരൻ . ഭാരത് വിനോദുമാണ് ഗജപൂജയിലും ആനയൂട്ടിലും പങ്കെടുക്കുന്ന പ്രധാന ഗജവീരന്മാർ.
കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളവും വൈകിട്ട് 5.30ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടിമേളവും അകമ്പടിയാവും. വൈഷ്ണവ ഗണപതിയുടെ രൂപം ആലേഖനം ചെയ്ത പുതിയ സ്വർണക്കോലമാണ് എഴുന്നള്ളിക്കുക. തുടർന്ന് വലിയവിളക്ക്, പള്ളിവേട്ട. ദേശവിളക്ക്, പ്രസാദംഊട്ട് . നെന്മാറ സഹോദരൻമാരുടെ നാഗസ്വരക്കച്ചേരി, എന്നിവയും നടക്കും.