മള്ളിയൂർ വിനായക ചതുർഥി തീർഥാടനത്തിന് ആറാട്ടോടെ കൊടിയിറങ്ങി.ശ്രീ ഗണേശനെ തൊഴുതു മടങ്ങിയത് ഒരുലക്ഷത്തോളം ഭക്തർ

കോട്ടയം : മള്ളിയൂർ ഗണേശ ചതുർഥി തിരുവുത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ എട്ടു ദിവസമായി നടന്ന ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയിറങ്ങി.

Advertisements

മള്ളിയൂരിനെ ഭക്തരുടെ സംഗമഭൂമിയാക്കിയ ഒരു തീർത്ഥാടന കാലമാണ് കഴിഞ്ഞത്. കൊടിയേറ്റ് മുതൽ ഗണേശ ഭഗവാൻ്റെ ആറാട്ടുവരെ     ഇത:പര്യന്തമില്ലാത്ത ഭക്തരുടെ സാന്നിധ്യമാണ് അനുഭവപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനായക ചതുർഥി ദിനം
പുലർച്ചെ നാലു മുതൽ പിറ്റേന്ന് പുലരും വരെ ഇടതടവില്ലാതെ ഭക്തർ ഒഴുകി.

സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ , എംപിമാരായ ഫ്രാൻസിസ് ജോർജ് ജോസ് കെ മാണി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ്, കോട്ടയം മേഖല പ്രസിഡൻറ് എൻ. ഹരി , വെസ്റ്റ്’ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ , ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡൻറ് കെ. ബിനോയ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ തുടങ്ങിയവർ ക്ഷേത്രം സന്ദർശിച്ചു. വിനായക ചതുർഥി  മംഗളദീപം പ്രകാശനം ചെയ്ത് സംസ്ഥാന ഗവർണർ ആണ്.

*ആറാട്ട്*

പരമ്പരാഗത ആചാരവിധികളോടെയായിരുന്നു മള്ളിയൂരപ്പന്റെ ആറാട്ട്. തന്ത്രി മനയത്താറ്റില്ലത്ത് നീലകണ്ഠൻ നമ്പൂതിരി നേതൃത്വം നൽകി. മള്ളിയൂർ ഇല്ലത്തെ ഇറക്കി പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ  ആറാടിയെത്തിയ ഭഗവാനെ വാദ്യമേളത്തോടെ സ്വീകരിച്ചു. കലാമണ്ഡലം കണ്ണൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ പാണ്ടിമേളവും, തൃപ്പൂണിത്തറ രാധാകൃഷ്ണനും സംഘവും നാഗസ്വരവും വായിച്ചു. വൈകുന്നേരം വിഗ്നേഷ് ഈശ്വറിൻ്റെ സംഗീത സദസ്സോടെ ഗണേശ മണ്ഡപത്തിലെ കലാപരിപാടികൾക്കും തിരിതാണു.

വിനായകചതുർഥി സദ്യ വിളമ്പിയത് 12,000 പേർക്ക്. സദ്യ ഒരുക്കി വൈക്കം കണ്ണൻ സ്വാമി

ഉത്സവത്തിന് കൊടിയറിയ
അന്നുമുതൽ ക്ഷേത്രത്തിലെ ഊട്ടുപുര സജീവമായിരുന്നു. വിനായക ചതുർഥി ദിനത്തിലെ ഭഗവാന്റെ ജന്മനാൾ സദ്യ  വിളമ്പിയത് 12,000 ഭക്തർക്ക്. മിക്കവരും സകുടുംബം എത്തിയാണ് ചതുർത്ഥി ദിന സദ്യയിൽ പങ്കെടുത്തത്.
  കഴിഞ്ഞ ഒരാഴ്ചയായി
മള്ളിയൂരിലെ   പ്രസാദമൂട്ടിന് വിഭവങ്ങൾ ഒരുക്കിയത് പ്രമുഖ പാചക വിദഗ്ധനായ വൈക്കം കണ്ണൻ സ്വാമിയുടെ നേതൃത്വത്തിലാണ്.

ആറാട്ട് ദിനത്തിലും ചതുർഥി ദിനത്തിലും അരി അളന്ന് പ്രത്യേക പൂജയോടെയാണ് പാചകം ആരംഭിച്ചത്. കണ്ണൻ സ്വാമിക്കൊപ്പം 30 അംഗ ടീം വിഭവങ്ങൾ ഒരുക്കാൻ സഹായിച്ചു. ആറാട്ട് ദിനം നടന്ന രാത്രി സദ്യയ്ക്കും ആയിരങ്ങൾ എത്തി.

Hot Topics

Related Articles