മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കമായി.

കടുത്തുരുത്തി: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കം. തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. ആഗസ്റ്റ് 27ന് വിനായക ചതുർത്ഥ ആഘോഷം നടക്കും.

Advertisements

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി. തൃക്കൊടിയേറ്റിന് മുമ്പായി ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെയും സംഘത്തിന്റെയും മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറി.രാവിലെ 10. 30 ന് തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികതത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ സാന്നിധ്യത്തിലും, തൃക്കൊടിയേറ്റ് നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗസ്റ്റ് 27ന് വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ 5. 30ന് 10,008 നാളികേരം മഹാഗണപതി ഹോമം ആരംഭം, ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 10 30 കേരളത്തിലെ 12 ൽ പരം പ്രമുഖ ഗജവീരന്മാർ പങ്കെടുക്കുന്ന ഗജപൂജ, ആനയൂട്ട്, പത്മശ്രീ പെരുവനം കുട്ടന്മാരാരും 120 ഓളം കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളവും, കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നാമ സങ്കീർത്തനവും ഉണ്ടായിരിക്കും, അന്നേദിവസം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 120 ഓളം കലാകാരന്മാരും പങ്കെടുക്കുന്ന പാണ്ടിമേളവും നടക്കും. ഓഗസ്റ്റ് 28ന് തിരു ആറാട്ടോടെ വിനായക ചതുർത്ഥി മഹോത്സവം സമാപിക്കും.

Hot Topics

Related Articles