ഫോണും പണവും സമ്മാനമായി കൈപ്പറ്റി : ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറി : യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം : പ്രണയ പരാജയത്തെ തുടര്‍ന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നില്‍ പ്രണയ പരാജയമെന്നു കുടുംബം പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നല്‍കിയത്. ‌ നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെണ്‍കുട്ടി വിവാഹ വാഗ്ദാനം നല്‍കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാം വാങ്ങി നല്‍കിയതും മിഥുവാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. 

Advertisements

കായിക താരമായ മിഥു കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരുടേയും സമ്മതത്തില്‍ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മിഥുവിനെ ഒഴിവാക്കി തുടങ്ങി. ഇതില്‍ മനംനൊന്ത് മിഥു മാനസികമായി തളര്‍ന്ന അവസ്ഥയിലായി. പരാതിയില്‍ പറയുന്നു. പിന്നാലെ മിഥുവിന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല എന്നും തുടര്‍ന്നു മിഥു മോഹനെ ഫോണില്‍ വിളിച്ച്‌ നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.