വയറ് വേദന അസഹനീയം; എത്ര മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍; 11 തുന്നിക്കെട്ട്

യറ് വേദന അസഹനീയമായപ്പോൾ വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു ചെയ്തത് യൂട്യൂബ് നോക്കി സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കേൾക്കുമ്പോൾ ഇതെന്ത് കൂത്ത് എന്ന് തോന്നുന്നത് സ്വാഭാവികം. 

Advertisements

പക്ഷേ, ഉത്തർപ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജാ ബാബു യൂട്യൂബ് ശസ്ത്രക്രിയയ്ക്ക് ശേഷം 11 തുന്നലുകളോടെ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിരവധി ആഴ്ചകളായി വയറ് വേദന കൊണ്ട് കഷ്ടപ്പെടുകയാണ് രാജാ ബാബു. നിരവധി തവണ ഡോക്ടറെ പോയി കണ്ടു. ആഴ്ചകളോളം മരുന്ന് കഴിച്ചു. പക്ഷേ, വേദനയ്ക്ക് മാത്രം ശമനമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് രാജാ ബാബു സ്വയം ചികിത്സയ്ക്ക് തയ്യാറായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 18 വര്‍ഷം മുമ്പ് രാജാ ബാബുവിന് അപ്പെന്‍ഡിക്സിന്‍റെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജാ ബാബുവിന്‍റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ജില്ലാ ജോയിന്‍റെ ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആഗ്ര എസ്എന്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫർ ചെയ്തു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും രോഗനിര്‍ണ്ണയം നടത്താന്‍ കഴിയാതിരുന്നതും വേദന മാറാതിരുന്നതും അമ്മാവനെ ഏറെ തളര്‍ത്തിയിരുന്നതായി രാജാ ബാബുവിന്‍റെ മരുമകന്‍ പറഞ്ഞു. 

വേദന സഹിക്കാന്‍ പറ്റാതായപ്പോൾ രാജാ ബാബു വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബില്‍ തിരഞ്ഞു. അതിന് ശേഷം അദ്ദേഹം മെഡിക്കല്‍ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി. സര്‍ജിക്കല്‍ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാന്നുള്ള നൂലുകളും വാങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് രാജാ ബാബു ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുത്ത ദിവസം. 

ആദ്യം സ്വയം മരവിപ്പിനുള്ള ഇന്‍ഷക്ഷന്‍ എടുത്തിരുന്നതിനാല്‍ രാജാ ബാബുവിന് വേദന തോന്നിയില്ല. പിന്നാലെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് വയറ് കീറിയ അദ്ദേഹം പിന്നീട് അത് തുന്നിക്കൂട്ടി. അനസ്തേഷ്യയുടെ വീര്യം കുറഞ്ഞതോടെ രാജാ ബാബുവിന് വേദന സഹിക്കാന്‍ കഴിയാതെയായി. ഇതോടെയാണ് വീട്ടൂകാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

Hot Topics

Related Articles