കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയില്ലെങ്കില്‍ മകളെ മൊഴിചൊല്ലുമെന്ന് നിരന്തരം ഭീഷണി; പിതാവിന്റെ ആത്മഹത്യയില്‍ മരുമകന്‍ അറസ്റ്റില്‍

മലപ്പുറം: മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മൂസക്കുട്ടിയുടെ ആത്മഹത്യയെത്തുടര്‍ന്ന് മരുമകന്‍ അബ്ദുള്‍ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് മകനും മകളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisements

സെപ്റ്റംബര്‍ 26 നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലിയാരുന്നു. ആത്മഹത്യക്ക് തൊട്ട് മുന്‍പ് മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്നും ചൂണ്ടിക്കാട്ടി വീഡിയോ ദൃശ്യം പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം പരാതി നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020 ജനുവരിയിലായിരുന്നു മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ വിവാഹം. വിവാഹ സമയത്ത് 18 പവന്‍ സ്ത്രീധനമായി നല്‍കിയിട്ടും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും ആറ് പവന്‍ കൂടി നല്‍കി. ഇതിന് ശേഷവും അബ്ദുള്‍ ഹമീദ് സ്വര്‍ണ്ണം ആവശ്യപ്പെടുകയായിരുന്നു. പത്ത് പവന്‍ നല്‍കിയില്ലെങ്കില്‍ മകളെ മൊഴി ചൊല്ലുമെന്നാണ് ഇയാള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. അബ്ദുള്‍ ഹമീദിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles