തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പൂർത്തിയായതായി അധികൃതർ

ദോഹ : തിരുവല്ല സ്വദേശി അജീഷ് അലക്സ് (39) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയിൽ ജോയിയുടെയും ലില്ലിക്കുട്ടിയുടെയും മകനാണ്. എട്ട് വർഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസർ ബിൻ ഖാലിദ് ഗ്രൂപ്പിലെ നാഷണൽ പാനസോണിക് സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

Advertisements

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ വക്റ ആശുപത്രിയിലെ നഴ്സായ ഭാര്യ ടീന ജോസഫ് ഒരു മാസം മുമ്പാണ് മക്കൾക്കൊപ്പം നാട്ടിലേക്ക് പോയത്. റയാൻ, റോവൻ, മൂന്ന് വയസുള്ള മിന എന്നിവരാണ് മക്കൾ. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Hot Topics

Related Articles