മൂവി ഡെസ്ക്ക് : പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളം – തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മമിത ബെെജു. ഒൻപതാം ക്ളാസില്‍ പഠിക്കുമ്പോള്‍ ‘സർവോപരി പാലക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയില്‍ എത്തുന്നത്.ഓപ്പറേഷൻ ജാവയിലെ അല്‍ഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മമിത എന്നു വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലായിരുന്നു. ഡാകിനി, വരത്തൻ, ഹണി ബീ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
അടുത്തിടെ താരം തമിഴിലേക്കും ചേക്കേറിയിരുന്നു. ജി വി പ്രകാശിന്റെ നായികയായി റെബല്‍ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് അരങ്ങേറ്റം. മാർച്ച് 22ന് റെബല്‍ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ രാംകുമാർ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിലാണ് വിഷ്ണു വിശാലിന്റെ നായികയായി മമിത എത്തുന്നത്. കൊടൈക്കനാലില്‍ ഉടൻ ചിത്രീകരണം ആരംഭിക്കും. മമിത അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മലയാളത്തിലും തെലുങ്കിലും ചരിത്ര വിജയം നേടുന്ന പ്രേമലുവിന്റെ തമിഴ് പതിപ്പ് നാളെ തിയേറ്ററുകളില്‍ എത്തും. ആഗോള തലത്തില്‍ 100 കോടി കടന്ന് യാത്രയിലാണ് പ്രേമലു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലൂടെ നസ്ളിനും മമിതയും ഭാഗ്യ ജോടികളായി മാറുകയും ചെയ്തു.