മലയാള സിനിമയില്‍ നിന്ന് 71-ാമത് ദേശിയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് മമ്മൂട്ടി. വിജയരാഘവനും, മമ്മൂട്ടിക്കും, ഉള്ളൊഴുക്കിന്റെയും, പൂക്കാലത്തിന്റെയും മുഴുവന്‍ അംഗങ്ങളെയും പ്രശംസിച്ചുകൊണ്ടാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രശംസാ വാക്കുകള്‍.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും തെരഞ്ഞെടുക്കപ്പെട്ടു. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് പുരസ്‌കാരം ലഭിച്ചത്. 12 ത് ഫെയിൽ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്തിന് അവാർഡ് ലഭിച്ചത്. മിസിസ് ചാറ്റർജി vs നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം എന്ന സിനിമയുടെ എഡിറ്റിംഗിന് മിഥുൻ മുരളിക്ക് മികച്ച എഡിറ്റർക്കുള്ള അവാർഡ് ലഭിച്ചു. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ന് മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസ് സ്വന്തമാക്കി. അനിമലിൽ റീ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച എം ആർ രാജകൃഷ്ണന് സ്പെഷ്യൽ മെൻഷൻ ലഭിച്ചു.