അതിഥി വേഷത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി വീണ്ടുമെത്തുന്നു ; മമ്മൂട്ടിയുടെ അതിഥി വേഷം ആസിഫ് അലി നായകനായ ചിത്രത്തിൽ

മൂവി ഡെസ്ക്ക് : ഏബ്രഹാം ഓസ്‌ലറുടെ വമ്പൻ വിജയത്തിനുശേഷം മമ്മൂട്ടി വീണ്ടും അതിഥി വേഷത്തില്‍ എത്തുന്നു. ആസിഫ് അലി നായകനായി ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നത്. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടി നായകനായി ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം സിനിമയുടെ കാലത്തു നടന്ന കഥയാണ് ബിഗ് ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ആസിഫ് ചിത്രത്തിന്റെ പ്രമേയം. ആൻ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിർമ്മാണം.

Advertisements

നായിക പുതുമുഖമാണ്. ആസിഫ് അലിയും ജോഫിനും ആദ്യമായാണ് ഒരുമിക്കുന്നത്. മമ്മൂട്ടി നായകനായി മികച്ച വിജയം നേടിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ജോഫിൻ ടി. ചാക്കോ സംവിധായകന്റെ കുപ്പായം അണിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദ പ്രീസ്റ്റിന്റെ നിർമ്മാതാക്കളില്‍ ഒരാളായിരുന്നു ആന്റോ ജോസഫ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയില്‍ അഭിനയിച്ചുവരികയാണ് മമ്മൂട്ടി. മഹേഷ് നാരായണന്റെ ചിത്രമാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. ഏപ്രില്‍ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ഭ്രമയുഗം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് മമ്മൂട്ടി എത്തുന്നത് . ഫെബ്രുവരി 15ന് ഭ്രമയുഗം റിലീസ് ചെയ്യും. ഭ്രമയുഗത്തിനുശേഷം ടർബോ ആണ് അടുത്ത റിലീസ്.

Hot Topics

Related Articles