ദക്ഷിണാഫ്രിക്കന്‍ ടി 20 ലീഗില്‍ കിരീടം നിലനിര്‍ത്തി സണ്‍ റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ് ; പരാജയപ്പെടുത്തിയത് ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിനെ

ന്യൂസ് ഡെസ്ക് : ദക്ഷിണാഫ്രിക്കന്‍ ടി 20 ലീഗില്‍ കിരീടം നിലനിര്‍ത്തി സണ്‍ റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ്. ശനിയായാഴ്ച ന്യൂലന്‍ഡ്സില്‍ നടന്ന ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സിനെതിരേ 89 റണ്‍സിന്റെ ജയമാണ് സണ്‍ റൈസേഴ്സ് നേടിയത്. ടോസ് നേടിയ സണ്‍ റൈസേഴ്സ് ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ബാറ്റിങ് തിരഞ്ഞെടുത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന് 115 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സിനായി ട്രിസ്റ്റന്‍ സ്റ്റബ്സ് (30 പന്തില്‍ 56*), ടോം ആബല്‍ (55) എന്നിവരാണ് മികച്ച സ്‌കോര്‍ നേടിയത്. 

ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (42*), ജോര്‍ദാന്‍ ഹെര്‍മന്‍ (42) എന്നിവരും തിളങ്ങി. ആറ് റണ്‍സെടുത്ത ഡേവിഡ് മലാന്‍ മാത്രമാണ് സണ്‍ റൈസേഴ്സ് നിരയില്‍ നിരാശപ്പെടുത്തിയത്. ഡര്‍ബനുവേണ്ടി കേശവ് മഹാരാജ് രണ്ട് വിക്കറ്റുകളും റീസെ ടോപ്ലെ ഒന്നും വിക്കറ്റുകള്‍ നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഏഴ് റണ്‍സിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു. 69 റണ്‍സിനിടെ ആറ് വിക്കറ്റുകളും നഷ്ടമായതോടെ പരാജയം ഉറപ്പിച്ചു. അവസാനം 17 ഓവറില്‍ 115 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിയാന്‍ മള്‍ഡര്‍ (38), ഡ്വെയിന്‍ പ്രിറ്റോറിയസ് (28), മാത്യൂ ബ്രീറ്റ്സ്‌കെ (18), ജൂനിയര്‍ ദല (15) മാത്രമാണ് രണ്ടക്കം കടന്നത്. ക്വിന്റണ്‍ ഡി കോക്ക് (3), ജെ.ജെ. സ്മത്ത്സ് (1), ഭാനുക രജപക്സെ, ഹീന്റിച്ച്‌ ക്ലാസന്‍, റീസെ ടോപ്ലി എന്നിവര്‍ പൂജ്യം, ക്യാപ്റ്റന്‍ കേശവ് മഹാരാജ് (5), നവീനുല്‍ ഹഖ് (3*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

Hot Topics

Related Articles