മെഗാ കൂടിക്കാഴ്ച…! ശ്രീലങ്കൻ സൂപ്പർ താരം സനത് ജയസൂര്യയെ സന്ദർശിച്ച് മമ്മൂട്ടി; നന്ദിയറിയിച്ച് ജയസൂര്യ: ചിത്രങ്ങൾ വൈറൽ

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും മലയാളത്തതിന്റെ മെഗാസ്റ്റാർ സാക്ഷാൽ മമ്മൂട്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കൊളംബോയിൽ വെച്ചാണ് ഇരുവരും തമ്മിൽ കണ്ടത്. രാജ്യത്ത് ഷൂട്ടിങ്ങിനായെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യ കാണുകയായിരുന്നു. നാളെ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എം.ടിയുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.

Advertisements

ജയസൂര്യ തന്റെ ട്വിറ്റർ പേജിലൂടെയാണ് കകൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കൂടിക്കാഴ്ചയ്കക്കകിടെ എടുത്ത ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രാജ്യത്ത് എത്തിയതിന് നന്ദി. നിങ്ങൾ യഥാർഥ സൂപ്പർ സാറ്റാറാണ്’ എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയസൂര്യ ട്വിറ്ററിൽ കുറിച്ചത്.

Hot Topics

Related Articles