എന്തൊരു ലുക്കാണിത് ഇക്കാ… വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ലയാളത്തിന്റെ അതുല്യ കലാകാരൻ ആണ് മമ്മൂട്ടി. അൻപത് വർഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലനിൽക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ സിനിമകൾ പോലെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ ലുക്കുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. 

Advertisements

തന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ് വൈറൽ ആയിരിക്കുന്നത്. ബാഗി ജീൻസും പ്രിന്റഡ് ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് ആൻഡ് ചിൽ മൂഡിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടിയുടെ ഹെയർ സ്റ്റൈലും ശ്രദ്ധനേടുന്നുണ്ട്. താരത്തിന് നന്നായി ചെരുന്നുണ്ട് ഈ ലുക്ക് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്. ഒപ്പം രസകരമായ കമന്റുകളും ഉണ്ട്. 

പുതിയ പടം ചെയ്യാൻ ഒരുങ്ങുമ്പോൾ അയാൾ കോലവും പുതിയത് ആക്കും. ചിലര്‍ക്ക് ഇതൊക്കെ അല്‍ഭുതം ആയിരിക്കും”, എന്നാണ് ഒരു ആരാധകന്റെ കമന്റ്. “ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..”, എന്നാണ് മറ്റൊരാളുടെ കമന്റ്. 

ഈ എഴുപത്തി രണ്ടാമത്തെ വയസിലും ഇത്രയും അപ്ഡേറ്റഡ് ആൻഡ് സ്റ്റൈലിഷ് ആയി നടക്കുന്ന ഇക്കയെ സമ്മതിക്കണം. ചെറുപ്പക്കാർ വരെ തോറ്റുപോകുന്ന ഫാഷൻ സെൻസ്”, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തിരക്കി കമന്റ് ഇടുന്നവരും നിരവധിയാണ്

Hot Topics

Related Articles