കൊച്ചി: ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു.
നേരത്തെ ജെന്‍സന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസിലും രംഗത്തെത്തിയിരുന്നു. കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ എന്നാണ് ജെന്‍സന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസില്‍ കുറിച്ച വാക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മുണ്ടക്കെ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ആയിരുന്ന ജെന്‍സന്റെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. തുടര്‍ന്ന് അമ്പലവയല്‍ ആണ്ടൂരില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ നടക്കും.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സന്റെ തണലില്‍ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തില്‍ ജെന്‍സനേയും മരണം കവരുമ്പോള്‍ ശ്രുതിയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല.
സന്തോഷങ്ങള്‍ക്ക് മീതെ ആദ്യം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വന്നുവീണപ്പോള്‍ ശ്രുതിയുടേയും ജെന്‍സന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് നഷ്ടമായത്.