റാഞ്ചി : ഇന്ത്യാ സഖ്യത്തില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനർജി ഇന്ത്യാ സഖ്യത്തില്‍ തന്നെയാണ്.മമതയുടേതായി ഇപ്പോള്‍ വരുന്നത് സീറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
സഖ്യത്തിലുള്ള എല്ലാവരും ഇന്ത്യാ മുന്നണിയില്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. നിതീഷ് കുമാർ ബിജെപിയിലേക്ക് പോയതിന്‍റെ കാരണമെന്തെന്ന് ഊഹിക്കാവുന്നതേ ഉള്ളുവെന്നും രാഹുല്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമത കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുലിന്‍റെ പ്രതികരണം. 40 സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നായിരുന്നു മമതയുടെ വിമര്‍ശനം.ജാതി സെന്‍സസ് വേണമെന്ന അഭിപ്രായത്തില്‍ കോണ്‍ഗ്രസ് ഉറച്ചനില്‍ക്കുകയാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നോക്കക്കാരനാണെന്ന് പറയുന്ന അതേ മോദി തന്നെ ഇന്ത്യയില്‍ ജാതിയില്ലെന്നും പണക്കാരനും പാവപ്പെട്ടനും മാത്രമേ ഉള്ളൂ എന്ന് പറയുകയും ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.