മുർഷിദാബാദിലെ വഖഫ് കലാപം : മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് മമത : അതിർത്തികള്‍ സംരക്ഷിക്കേണ്ടത് ബി എസ് എഫ് എന്നും വാദം

കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരേയുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് പിന്നാലെ മുർഷിദാബാദിലുണ്ടായ സംഭവങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. അതിർത്തികള്‍ സംരക്ഷിക്കുക എന്നത് സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമല്ല. സംഘർഷങ്ങള്‍ സൃഷ്ടിക്കാനായി പുറത്തുനിന്ന് ബിജെപിക്കാരെ അനുവദിച്ചത് എന്തിനാണെന്ന് മമത ചോദിച്ചു. മുസ്ലിം പുരോഹിതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രതികരണം.

Advertisements

‘കേന്ദസർക്കാർ എന്തിനാണ് വഖഫ് ഭേദഗതിയില്‍ ഇത്രതിടുക്കം കാണിച്ചത്? നിങ്ങള്‍ക്ക് ബംഗ്ലാദേശിലെ സാഹചര്യം അറിയില്ലേ? ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ബംഗാള്‍ അതിർത്തി പങ്കിടുന്നുണ്ട്. സംഘർഷങ്ങളില്‍ ബംഗ്ലാദേശിന് പങ്കുണ്ടെന്ന തരത്തിലുള്ള ഒരു ട്വീറ്റ് ഞാൻ കണ്ടു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതാണത്. അങ്ങനെയാണെങ്കില്‍ കേന്ദ്രസർക്കാരാണ് ഇതിന് ഉത്തരവാദികള്‍. കാരണം ബിഎസ്‌എഫ് ഉദ്യോഗസ്ഥരാണ് അതിർത്തിസംരക്ഷിക്കുന്നത്. അതിർത്തികള്‍ സംരക്ഷിക്കുക എന്നത് സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമല്ല. അവർ എന്തിനാണ് സംഘർഷങ്ങള്‍ സൃഷ്ടിക്കാനായി പുറത്തുനിന്ന് ബിജെപിക്കാരെ അനുവദിച്ചത്? ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്.’ – മമതാ ബാനർജി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം സംഘർഷങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ മമത തള്ളി. തങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ തൃണമൂല്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടില്ലായിരുന്നുവെന്ന് മമത പറഞ്ഞു. വഖഫ് നിയമത്തിനെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുൻനിരയിലുണ്ടെന്നും മുസ്ലിം പുരോഹിതരുമായുള്ള കൂടിക്കാഴ്ചയില്‍ മമത വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ വ്യാജ വാർത്തകള്‍ നല്‍കി സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും മമതാ ബാനർജി ആരോപിച്ചു.

നേരത്തേ മുർഷിദാബാദിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച്‌ ബിജെപി രംഗത്ത് വന്നിരുന്നു. അക്രമങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജിയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു. വഖഫ് ഭേദഗതിക്കെതിരായ വിദ്വേഷ പ്രസംഗമാണ് സംഘർഷത്തിന് വഴിതെളിച്ചതെന്നും മാളവ്യ പറഞ്ഞു. സംഘർഷം നടക്കുന്ന അതേ സ്ഥലത്തുതന്നെയാണ് മുമ്ബ് കാർത്തിക പൂജയുടെ സമയത്ത് ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടന്നതെന്നും മുസ്ലീം പ്രീണന നയം തുടരുന്ന മമതാ ബാനർജി ബംഗാളിനെ ബംഗ്ലാദേശിന്റെ പാതയിലേക്ക് കൊണ്ടുപോവുകയാണെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു.

Hot Topics

Related Articles