റായ്പുര്‍: പിതാവ് ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച ലഖാന്‍പുര്‍ ജില്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച ബാലികയെ അച്ഛന്‍ ഈശ്വര്‍ ദാസ് വീട്ടിലേക്ക് കാല്‍നടയായി ചുമന്നുകൊണ്ടു പോവുകയായിരുന്നു.
ഏകദേശം 10 കിലോമീറ്റര്‍ ദൂരം നടന്നു വീട്ടിലെത്തിയ ഈശ്വര്‍ ദാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ചതോടെ സംഭവം വിവാദമായി. ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ നടപടികള്‍ക്ക് ഉത്തരവിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കുട്ടിയുടെ ഓക്‌സിജന്‍ നില വളരെ താഴ്ന്ന നിലയില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചുമയുമുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ഒരുക്കിയെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി. രാവിലെ 7.30നാണ് ബാലിക അന്തരിച്ചത്. ശവപ്പെട്ടി ഉടനെയെത്തുമെന്ന് ഞങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. 9.20ഓടെ ശവപ്പെട്ടി എത്തി, എന്നാല്‍ അപ്പോഴേക്കും അവര്‍ മൃതദേഹവുമായി പോയിരുന്നു-‘ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ.വിനോദ് ഭാര്‍ഗവ് പറഞ്ഞു.