സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം നടക്കുന്നതിനിടെ കുഴഞ്ഞു വീണു; മദ്ധ്യവയസ്കന് ദാരുണാന്ത്യം

തിരുവനന്തപുരം:  സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം നടക്കുന്നതിനിടെ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം മുക്കോല മുക്കുവൻ കുഴിയായ വട്ടവിള വീട്ടിൽ തുളസീധരൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുക്കോല ജംഗ്ഷനിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിനു സമീപത്താണ് വീണുകിടന്നത്.  

Advertisements

രാത്രി സംഭവത്തിന് തൊട്ട് മുമ്പ് ഇയാൾ സുഹൃത്തുക്കളുമായി സംസാരിച്ച് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബോധം കെട്ടു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ തുളസീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ – ലത, മക്കൾ – മനോജ്, മനു, മഹേഷ്. 

Hot Topics

Related Articles